എണ്റ്റോസള്‍ഫാന്‍: യുവതി കാല്‍പ്പാദങ്ങളില്ലാത്ത കുഞ്ഞിനെ പ്രസവിച്ചു

Friday 29 July 2011 11:14 pm IST

കുമ്പള: ഇരുകാല്‍പ്പാദങ്ങളും ഇല്ലാത്ത നിലയില്‍ കുഞ്ഞ്‌ പിറന്നു. ബദിയഡുക്ക, പള്ളത്തടുക്കയിലെ എണ്റ്റോസള്‍ഫാന്‍ ദുരിതബാധിത മേഖലയായ ചൊട്ടത്തടുക്ക സ്വദേശിയാണ്‌ രണ്ടു കാലുകള്‍ക്കും പാദങ്ങളില്ലാത്ത പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്‌. കുമ്പള സഹകരണ ആശുപത്രിയില്‍ രണ്ടാമത്തെ പ്രസവത്തിലാണ്‌ യുവതി ജന്‍മനാ അംഗവൈകല്യമുള്ള കുഞ്ഞിനു ജന്‍മം നല്‍കിയത്‌. പാദങ്ങളുടെ സ്ഥാനത്ത്‌ ചെറിയ മുഴപോലെ രൂപപ്പെട്ടിട്ടുണ്ട്‌. ഇത്രമാത്രം അംഗവൈകല്യത്തോടെ ഒരു കുഞ്ഞ്‌ ജനിക്കുന്നത്‌അപൂര്‍വ്വമാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.