യൂത്ത്‌ ലീഗ്‌ യോഗത്തില്‍ കയ്യാങ്കളി

Friday 29 July 2011 11:21 pm IST

കാഞ്ഞങ്ങാട്‌: മുസ്ളീം യൂത്ത്‌ ലീഗ്‌ കാഞ്ഞങ്ങാട്‌ മുനിസിപ്പല്‍ കൌണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ഇതേതുടര്‍ന്ന്‌ യോഗം അലങ്കോലപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട്‌ പുതിയ കോട്ടയിലെ ലീഗ്‌ ഹൌസിലാണ്‌ യോഗം ചേര്‍ന്നത്‌. 120 കൌണ്‍സിലര്‍മാരില്‍ 80 ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഹക്കീം മീനാപ്പീസ്‌ മണ്ഡലം യൂത്ത്‌ ലീഗ്‌ പ്രസിഡണ്ടായതിനെതുടര്‍ന്ന്‌ ആ സ്ഥാനത്തേക്ക്‌ പുതിയൊരാളെ കണ്ടെത്താനാണ്‌ പ്രധാനമായും യോഗം വിളിച്ച്‌ കൂട്ടിയത്‌. മുനിസിപ്പല്‍ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ ടി.മുത്തലിബിണ്റ്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രകോപനപരമായ ചില പരാമര്‍ശങ്ങളുണ്ടായത്‌ ഒരു വിഭാഗം കൌണ്‍സില്‍ അംഗങ്ങളെ ചൊടിപ്പിച്ചു. ഇതോടെ യോഗത്തില്‍ ബഹളം ഉയരുകയും കൌണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യേറ്റം നടക്കുകയും ചെയ്തു. യോഗം അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന്‌ പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.