കാഷ്വാലിറ്റി ബ്ളോക്ക്‌ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

Friday 29 July 2011 11:32 pm IST

കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയിലെ നവീകരിച്ച കാഷ്വാലിറ്റി ബ്ളോക്കിണ്റ്റെ ഉദ്ഘാടനം ജൂലൈ 30ന്‌ രാവിലെ 11ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ആരോഗ്യവകുപ്പ്‌ മന്ത്രി അടൂറ്‍ പ്രകാശിണ്റ്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ ലബോറട്ടിയുടെ ഉദ്ഘാടനവും എന്‍.എ., ബി.എച്ച്‌. പ്രോജക്ടുകളുടെ ഉദ്ഘാടനം ജോസ്‌ കെ. മാണി എം.പി.യും നിര്‍വ്വഹിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധാ വി. നായര്‍, ആരോഗ്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കല്ലൂറ്‍, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ കെ.എ. അപ്പച്ചന്‍, സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ സാലി ജോര്‍ജ്‌, ടി.കെ. സുരേഷ്‌ കുമാര്‍, മറിയാമ്മ ജോസഫ്‌, ബീനാ ബിനു, മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.കെ. കര്‍ത്ത, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ഫില്‍സണ്‍ മാത്യൂസ്‌, ജോസ്മോന്‍ മുണ്ടയ്ക്കല്‍, അഡ്വ. പ്രിനി, ആരോഗ്യവകുപ്പ്‌ ഡയറക്ടര്‍ ഡോ. കുമാരി ജി. പ്രേമ, ഡി.എം.ഒ. ഡോ. ഐഷാബായി, എന്‍.ആര്‍.എച്ച്‌.എം. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.ആര്‍. മോഹന്‍ദാസ്‌, കൌണ്‍സിലര്‍ സിന്‍സി പാറേല്‍, എച്ച്‌.എം.സി. അംഗങ്ങള്‍, ബിജു പ്രഭാകര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട്‌ ഡോ. സി.വി. മേഴ്സി എന്നിവര്‍ പങ്കെടുക്കും.