മണിമല സബ്സ്റ്റേഷന്‍ സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലം സ്വകാര്യ വ്യക്തിയുടെ കയ്യേറിയതെന്ന്‌ ആരോപണം

Friday 29 July 2011 11:27 pm IST

പൊന്‍കുന്നം: മണിമല പഞ്ചായത്താഫീസിനോട്‌ ചേര്‍ന്ന്‌ 33കെവി സബ്‌ സ്റ്റേഷനുവേണ്ടി കണ്ടെത്തിയ സ്ഥലം സര്‍ക്കാര്‍ സ്വകാര്യ വ്യക്തിയുടെ കയ്യേറുകയായിരുന്നുവെന്ന്‌ ആരോപണം. മണിമല വില്ലേജില്‍ കറിക്കാട്ടൂറ്‍ കീക്കരിക്കാട്ട്‌ ആണ്റ്റണി യുടെ മകന്‍ ഡോ.തോമസിണ്റ്റെ 47 സെണ്റ്റ്‌ സ്ഥലം റീസര്‍വ്വെയില്‍ പിശകായി വില്ലേജ്‌ ആഫീസ്‌ വക വസ്തുവിനോടണ്റ്റെ സഹോദരന്‍ കറിക്കാട്ടൂറ്‍ സ്വദേശി ജോസ്‌ കീക്കരിക്കാട്ട്‌ ആരോപിച്ചു. ഡോ.തോമസ്‌ അമേരിക്കയില്‍ സ്ഥിരതാമസമാണ്‌. കീക്കരിക്കാട്ട്‌ പരേതനായ പി.സി.ആണ്റ്റണി പഞ്ചായത്താഫീസും വില്ലേജാഫീസും പോലീസ്‌ സ്റ്റേഷനും നിര്‍മ്മിക്കുന്നതിനായി ഒരേക്കറോളം സ്ഥലം സര്‍ക്കാരിന്‌ ദാനം നല്‍കിയിരുന്നു. ഇതില്‍ മുപ്പതു സെണ്റ്റ്‌ വിതം സ്ഥലത്ത്‌ പഞ്ചായത്താഫീസും വില്ലേജാഫീസും പണിയുകയും പിന്നീട്‌ പോലീസ്‌ സ്റ്റേഷന്‍ പണിയാതെവരുകയും ചെയ്തപ്പോള്‍ ബാക്കി സ്ഥലം ഉടയമക്ക്‌ തന്നെ സര്‍ക്കാര്‍ തിരച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന്‌ ജോസ്‌ കീക്കരിക്കാട്ട്‌ പറയുന്നു. തൊണ്ണൂറ്റി ഒന്നര സെണ്റ്റ്‌ മൊത്തം വിസ്തീര്‍ണമുള്ള വസ്തുവില്‍ നാല്‍പത്തി ഏഴു സെണ്റ്റ്‌ സ്ഥലം സര്‍ക്കാര്‍ ഇപ്പോള്‍ കൈവശപ്പെടുത്തുകയായിരുന്നു. സബ്‌ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി പ്രാരംഭനടപടികള്‍ ആരംഭിച്ചപ്പോള്‍ മാത്രമാണ്‌ വസ്തുവിണ്റ്റെ യഥാര്‍ത്ഥ ഉടമ വിവരങ്ങള്‍ അറിയുന്നത്‌. ഉടമയിപ്പോള്‍ നിയമനടപടിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്‌. റീസര്‍വ്വേയില്‍പ്പെട്ട ൨൫.൮൦ ആര്‍ സ്ഥലത്തില്‍ വില്ലേജാഫീസിനായി ൬.൭ ആര്‍ സ്ഥലം നിലനിര്‍ത്തി ബാക്കി സ്ഥലമാണ്‌ സബ്‌ സ്റ്റേഷനായി ഗവണ്‍മെണ്റ്റ്‌ ഓര്‍ഡര്‍ ഇറക്കിയിരിക്കുന്നത്‌. ചുരുക്കം പറഞ്ഞാല്‍ മണിമല പഞ്ചായത്താഫീസിരിക്കുന്ന മുപ്പത്‌ സെണ്റ്റ്‌ സ്ഥലമുള്‍പ്പെടെയുള്ള സ്ഥലമാണ്‌ റവന്യൂ അധികൃതര്‍ കെഎസ്‌ഇബിക്ക്‌ കൈമാറിയിരിക്കുന്നത്‌. കെഎസ്‌ഇബിക്ക്‌ നല്‍കിയ വസ്തുവിലാണ്‌ ഇപ്പോള്‍ രേഖകള്‍ പ്രകാരം വില്ലേജാഫീസും പഞ്ചായത്താഫീസും സ്ഥിതി ചെയ്യുന്നതെന്ന്‌ വ്യക്തമാകുന്നു. റവന്യൂ അധികൃതര്‍ ഉദ്ദേശം പത്തൊന്‍പതു ലക്ഷം രൂപാ പ്രതിഫലം പറ്റിക്കൊണ്ടാണ്‌ വസ്തു കൈമാറ്റം നടത്തിയിരിക്കുന്നതെന്നും ജോസ്‌ കീക്കരിക്കാട്ട്‌ ആരോപിക്കുന്നു.