മൊറാദാബാദ്: ഉത്തര്‍ പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി. 50 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
യുവാവിനെതിരെ പെണ്‍കുട്ടി മജിസ്ട്രേറ്റിനു മൊഴി നല്കി. പ്രണയിച്ചു വഞ്ചിച്ചതിലുള്ള പ്രതികാരമായി നാട്ടുകാരന് കൂടിയായ റിസ്വാന് പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു വരുത്തിയാണു കൃത്യം നടത്തിയത്. വാക്കുതര്‍ക്കത്തിനു ശേഷം പെണ്‍കുട്ടിയുടെ തലയില്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. കൂട്ടുകാരുടെ സഹായത്തോടെയാണു റിസ്വാന് തീ കൊളുത്തിയത്.
മരണ വെപ്രാളത്തോടെ വീടിനു വെളിയിലേക്കോടിയ പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. യുവാവിനും രണ്ടു കൂട്ടുകാര്‍ക്കുമെതിരേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരാഴ്ച മുമ്പും മൊറാദാബാദില്‍ യുവതി സമാനരീതിയില്‍ പൊള്ളലേറ്റു മരിച്ചിരുന്നു. മാനഭംഗശ്രമം ചെറുത്ത യുവതിയെ അക്രമി തീകൊളുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: