സിറിയന്‍ പള്ളിയില്‍ സ്ഫോടനം; 42 മരണം

Friday 22 March 2013 1:45 pm IST

ദമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലെ പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 42 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രസിഡന്റ് ബാഷല്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന സുന്നി പുരോഹിതന്‍ ഷെയ്ഖ് മുഹമ്മദ് അല്‍ ബട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. സ്ഫോടനത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു പ്രധാന വിമത സംഘടന ഫ്രീ സിറിയന്‍ ആര്‍മി അറിയിച്ചു. പള്ളിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. ഭരണകക്ഷിയായ ബാത് പാര്‍ട്ടിയുടേയും മറ്റ് സര്‍ക്കാര്‍ ഓഫീസുകളുടേയും സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. വിമതര്‍ക്കെതിരേ പോരാടാന്‍ അല്‍ ബട്ടി അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ വിമതര്‍ക്ക് നേതൃത്വം നല്‍കുന്ന ഫ്രീ സിറിയന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.