തേടുന്ന പാപി, തേടുന്ന രക്ഷകനെ കണ്ടെത്തുന്നു

Saturday 23 March 2013 10:43 pm IST

മതത്തിന്റെ വക്താവ്‌ ആശ്ചര്യനായിരിക്കണം. അപ്രകാരം തന്നെ ശ്രോതാവും ഇരുവരും യഥാര്‍ത്ഥത്തില്‍ ആശ്ചര്യമായിരിക്കുമ്പോള്‍, അസാധാരണരായിരിക്കുമ്പോള്‍മാത്രം, മഹത്തായ ആധ്യാത്മിക വളര്‍ച്ചയുണ്ടാകുന്നു. മറ്റുവിധത്തിലില്ലതാനും. ഇവരാണ്‌ യഥാര്‍ത്ഥ ഗുരുക്കന്മാര്‍, ഇവരാണ്‌ യഥാര്‍ത്ഥശിഷ്യന്മാരും. ഇവരെയൊഴിച്ചു മറ്റുള്ളവര്‍ ബുദ്ധിപരമായി അല്‍പ്പമൊന്നു പണിപ്പെട്ടും സ്വല്‍പ്പം കൗതുകത്തെ ഒന്നു തൃപ്തിപ്പെടുത്തിയുംകൊണ്ട്‌, ആദ്ധ്യാത്മികതയുമായി കളിക്കയാണ്‌; പക്ഷേ, അവരുടെ നില്‍പ്പ്‌ മതചക്രവാളത്തിന്റെ പുറത്തേക്കുള്ള വക്കത്തുമാത്രമാണ്‌. അതില്‍ കുറച്ചു വിലയുണ്ട്‌. അങ്ങനെ യഥാര്‍ത്ഥമായ മതദാഹം ഉണര്‍ത്തപ്പെട്ടേക്കാം; എല്ലാം കാലഗതിയില്‍ വന്നുചേരുന്നു. നിലം തയ്യാറായാലുടന്‍ വിത്തുവന്നുകൊള്ളണം എന്നുള്ളത്‌ പ്രകൃതിയുടെ ഒരു ഗഹനനിയമമാണ്‌, ആത്മാവിന്‌ മതം വേണം എന്നുതോന്നുന്ന ഉടന്‍ മതശക്തിസംക്രാമകന്‍ വന്നുകൊള്ളണം. 'തേടുന്ന പാപി തേടുന്ന രക്ഷകനെ കണ്ടുമുട്ടുന്നു.' സ്വീകരിക്കുന്ന ആത്മാവിലെ ആകര്‍ഷകശക്തി മുഴുത്തു പക്വമായാല്‍, ആ ആകര്‍ഷണത്തിന്‌ വിളികേള്‍ക്കുന്ന ശക്തി വന്നുകൊള്ളണം.
- സ്വാമി വിവേകാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.