തിരുവനന്തപുരം: യുഡിഎഫില്‍ സമീപകാലത്തുണ്ടായ വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. നിലവില്‍ കേരളത്തില്‍ നടക്കുന്ന വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. അനാവശ്യവിവാദങ്ങള്‍ സംസ്ഥാനത്തിന്റെ പുരോഗതിയേയും ബാധിച്ചുവെന്നും ആന്റണി പറഞ്ഞു.
വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോകുന്നതാണ് യുഡിഎഫിന് നല്ലതെന്നും ആന്റണി പറഞ്ഞു. കടല്‍ക്കൊല കേസില്‍ സുപ്രീംകോടതി നിലപാട് ചരിത്രപരമാണെന്നും ആന്റണി അഭിപ്രായപ്പെട്ടു. ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: