കൊച്ചി: തൃശൂര്‍-എറണാകുളം മെമു ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ടു തമിഴ്നാട് സ്വദേശി ശെല്‍വനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ തൃശൂരില്‍ നിന്നു കൊച്ചിയിലേക്കു വരികയായിരുന്ന ട്രെയിനിലായിരുന്നു സംഭവം.
തന്നെ ശല്യം ചെയ്ത യുവാവിനെതിരേ യുവതി ഫോണിലൂടെ പരാതി നല്കി. ഇതേതുടര്‍ന്ന് ട്രെയിന്‍ പുതുക്കാട് സ്റ്റേഷനില്‍ നിര്‍ത്തി ശെല്‍വനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: