സംസ്കൃത സര്‍വ്വകലാശാല കലോത്സവത്തിന്‌ തിരിതെളിഞ്ഞു

Monday 25 March 2013 11:29 pm IST

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം തൗര്യത്രികത്തിന്‌ തിരിതെളിഞ്ഞു. വര്‍ണ്ണാഭമായ ഘോഷയാത്രയ്ക്ക്‌ ശേഷം സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ പദവി വഹിക്കുന്ന പ്രൊ.വൈസ്‌ ചാന്‍സലര്‍ ഡോ.സുചേതനായര്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു. ശാരീരിക വൈകല്യം മറന്നുകൊണ്ട്‌ വിജയലക്ഷ്മി തന്റെ ഹിറ്റ്‌ പാട്ട്‌ കാറ്റേ കാറ്റേ ആലപിച്ചു. സര്‍വ്വകലാശാല ചെയര്‍മാന്‍ ബഹന്നാന്‍ കെ.അരീക്കല്‍േ‍# അദ്ധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ്‌ മെമ്പര്‍ ഡോ.ടി.എസ്‌.ലാന്‍സിലെറ്റ്‌, സ്വാഗതസംഘം രക്ഷാധികാരി ടി.എ.ശശി, ഫിനാന്‍സ്‌ ഓഫീസര്‍ ടി.എല്‍.സുശീലന്‍, സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. കഥ, കവിത, ഉപന്യാസം, ലളിതഗാനം തുടങ്ങിയ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഇന്ന്‌ വേദി-1 ഷാവേഷ്‌ നഗറില്‍ രാവിലെ 10ന്‌ ഭരതനാട്യം, തുടര്‍ന്ന്‌ കുച്ചിപ്പുടി, മോഹിനിയാട്ടം, ഷോക്ക്ഡാന്‍സ്‌, ഗ്രൂപ്പ്‌ ഡാന്‍സ്‌, മാര്‍ഗം കളി, തിരുവാതിര, ഒപ്പന, ഓട്ടം തുള്ളല്‍, കൂത്ത്‌, കഥകളി എന്നിവ നടക്കും.
വേദി 2 കനകധാര ഓഡിറ്റോറിയത്തില്‍ പെര്‍ക്യൂഷന്‍, നോണ്‍ പെര്‍ക്യൂഷന്‍, കഥാപ്രസംഗം എന്നിവയും വേദി 3 എംഎസ്ഡബ്ല്യു ഹാളില്‍ മലയാളം, സംസ്കൃതം പദ്യം ചൊല്ലലും, അക്ഷരശ്ലോകം, കാവ്യകേളി എന്നീ മത്സരങ്ങളും ഉണ്ടായിരിക്കും.
വേദി 4 കൂത്തമ്പലത്തില്‍ ഇംഗ്ലീഷ്‌, ഹിന്ദി വിഭാഗങ്ങളില്‍ പദ്യം ചൊല്ലലും പ്രസംഗവും നടക്കും. വേദി 5 കൂത്തമ്പലത്തില്‍ കാര്‍ട്ടൂണ്‍, കൊളാഷ്‌, സ്പോര്‍ട്ട്‌ പെയിന്റിംഗ്‌, പെന്‍സില്‍ സ്കെച്ച്‌, ക്ലേമോഡലിംഗ്‌ എന്നീ മത്സരങ്ങളും ആയിരിക്കും നടക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.