റിയാദ്: സൗദി അറേബ്യയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ച് ആറ് മലയാളികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയും മരിച്ചു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്. മരിച്ച മലയാളികളില്‍ മൂന്നു പേര് നിലമ്പൂര്‍ മുത്തേടം സ്വദേശികളും ഒരാള്‍ പെരിന്തല്‍മണ്ണ സ്വദേശിയും ഒരാള്‍ വയനാട് സ്വദേശിയുമാണ്..
മുത്തേടം താളിപ്പാടം അധികാരത്തില്‍ സിദ്ധിഖ്, ചെമ്മംതിട്ട സ്വദേശി ശശികുമാര്‍ എന്ന കുട്ടന്, കല്‍ക്കുളം സ്വദേശി ലാലു എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികള്‍. പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. കടയില്‍ കിടന്നുറങ്ങിയ ജീവനക്കാരാണ് ഇവരെന്നാണ് വിവരം.
സോഫ ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്ന കടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. സംഭവം നടക്കുമ്പോള്‍ ഏഴുപേരാണ് കടയിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: