വിസ തട്ടിപ്പുകാരെ തേടി ആന്ധ്രാ സ്വദേശികള്‍ കൊച്ചിയില്‍

Tuesday 26 March 2013 10:57 pm IST

കൊച്ചി: വിസ തട്ടിപ്പ്‌ നടത്തി മുങ്ങിയ മലയാളികളെ തേടി ആന്ധ്രാസ്വദേശികള്‍ കൊച്ചിയിലെത്തി. വിദേശത്തേക്ക്‌ തൊഴിലാളികളെ ആവശ്യമുണ്ടെന്ന്‌ പത്രപരസ്യം നല്‍കി തൊഴില്‍ വാഗ്ദാനം ചെയ്ത്‌ ലക്ഷങ്ങള്‍ തട്ടിയ ഹബീബ്‌ ചുള്ളിയില്‍ എന്നയാളാണ്‌ ആന്ധ്രാസ്വദേശികളായ ശങ്കര്‍, അഫ്സാനാ ബീബി എന്നിവരുടെ കയ്യില്‍ നിന്ന്‌ 25 ലക്ഷം രൂപ വാങ്ങി തട്ടിപ്പ്‌ നടത്തിയത്‌.
ഇവരില്‍ നിന്ന്‌ പണം കൈക്കലാക്കി വ്യാജ വിസ, വര്‍ക്ക്‌ പെര്‍മിറ്റ്‌ , ഫ്ലൈറ്റ്‌ ടിക്കറ്റ്‌ എന്നിവ നല്‍കി മുങ്ങുകയായിരുന്നു. ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ നടത്തിയത്‌. പലരില്‍ നിന്ന്‌ കോടികള്‍ തട്ടിയ ഹബീബിന്റെ തട്ടിപ്പ്‌ വളരെ ആസൂത്രിതമായിരുന്നു. ആദ്യം പത്രപരസ്യം നല്‍കും തുടര്‍ന്ന്‌ ഇന്റര്‍വ്യൂ നടത്തി. കടവന്ത്രയിലെ ഓഫീസ്‌ അഡ്രസ്‌ നല്‍കി. അവിടെ നിന്ന്‌ കത്ത്‌ അയക്കുകയും വിസക്ക്‌ ആവശ്യമായ തുക ഐസിഐസിഐ ബാങ്കിലാണ്‌ നിക്ഷേപിച്ചത്‌. തുടര്‍ന്ന്‌ വിദേശത്തെ ഒരു കമ്പനിയുടെ പേരില്‍ വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കുകയും വിസയും വിമാനടിക്കറ്റും നല്‍കുകയും ചെയ്തു. യാത്ര പുറപ്പെടുന്നതിന്‌ മുമ്പേ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരെ അവിടെ നിന്നും തിരികെ വിളിപ്പിച്ച്‌ മറ്റൊരു തീയതിക്കുള്ള ഹൈദരാബാദിലെ വിമാന ടിക്കറ്റ്‌ നല്‍കി. എല്ലാം വ്യാജമായി നിര്‍മ്മിച്ചവയായിരുന്നു. തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രി , ആഭ്യന്തര മന്ത്രി , കിരണ്‍ കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.