തായ്‌വാനില്‍ ഭൂചലനം; ഒരാള്‍ മരിച്ചു

Wednesday 27 March 2013 4:20 pm IST

തായ്‌പെയ്: തായ്‌വാനില്‍ ശക്തമായ ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും ഏകദേശം 19ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു.തായ്‌വാന്‍ തലസ്ഥാനമായ തായ്‌പെയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള നന്റോ കന്റി ടൗണ്‍ഷിപ്പിലാണ് ഭൂചലനമുണ്ടായത്. 1999ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂലനം 2300 പേരുടെ ജീവനെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.