കാശ്മീരില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ ഒമ്പത്‌ മരണം

Saturday 30 July 2011 4:07 pm IST

ശ്രീനഗര്‍: കാശ്മീരില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ ഒമ്പത്‌ പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പരിക്കേറ്റവരെ അനന്ത്നാഗ്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
ബിജ്ബെഹറയില്‍ നിന്നും അനന്ത്നാഗ്‌ ജില്ലയിലെ പഹല്‍ഗാമിലെ ഒരു ടൂറിസ്റ്റ്‌ റിസോര്‍ട്ടിലേക്ക്‌ പോയ ബസാണ്‌ അപകടത്തില്‍ പെട്ടത്‌. റോഡില്‍ നിന്നും തെന്നിമാറി ബസ്‌ നദിയിലേക്ക്‌ പതിക്കുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.