കോട്ടയം: പോലീസ് അറിയിപ്പുകള് കോട്ടയത്തെ മാധ്യമങ്ങള്‍ക്ക് ഓണ്‍ലൈന്‍ മുഖേന. കോട്ടയം പ്രസ്കഌബുമായി സഹകരിച്ചാണ് വാര്‍ത്തകള്‍ ഓണ്‍ലൈനാക്കുന്നത്. ജില്ലയിലെ പോലീസിന്റെ പ്രധാന അറിയിപ്പുകള്, പോലീസ് സംഘടിപ്പിക്കുന്ന ചടങ്ങുകള്‍ എന്നിവയാണ് പ്രധാനമായും ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുക. പ്രസ്കഌബിന്റെ ഓണ്‍ലൈന്‍ ന്യൂസ് ബോക്സായ ബോക്സ് ഫോര്‍ ന്യൂസിലൂടെയാണ് ഈ സംവിധാനം നടപ്പാക്കുക. പദ്ധതിയുടെ ഔപചാരികമായ തുടക്കം ഏപ്രില്‍ 30 ന് പ്രസ്കഌബ് മീഡിയാ ഹാളില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ പോലീസ് ചീഫ് സി. രാജഗോപാല്‍, ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: