ഹിന്ദുക്കള്‍ പ്രതികരണശേഷി വളര്‍ത്തണം: തൊഗാഡിയ

Saturday 30 March 2013 11:57 pm IST

തൃശൂര്‍: ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ജനതയായി മാറിയ ഹിന്ദുജനത പ്രതികരണശേഷി വളര്‍ത്തണമെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ അന്താരാഷ്ട്ര വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ പ്രവീണ്‍ ഭായ്‌ തൊഗാഡിയ പറഞ്ഞു. തിച്ചൂര്‍ സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ നടന്നുവരുന്ന ബജ്‌രംഗ്ദള്‍ സംസ്ഥാന പഠനശിബിരത്തിലെ ഉദ്ഘാടന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രക്ഷയും സുരക്ഷയും ഇല്ലാത്ത ഒരു വിഭാഗമായി ഹിന്ദു മാറി. യാതൊരു വിധത്തിലുള്ള സംരക്ഷണവും ഹിന്ദുവിന്‌ ലഭിക്കുന്നില്ല. ഇവിടെ സംരക്ഷണം ലഭിക്കുന്നത്‌ മുസ്ലീം ഭീകരവാദികള്‍ക്ക്‌ മാത്രമാണ്‌. ന്യൂനപക്ഷ വകുപ്പ്‌ സൃഷ്ടിച്ച്‌ മതന്യൂനപക്ഷങ്ങള്‍ക്ക്‌ എല്ലാം നല്‍കുന്നു. മുസ്ലീം യുവാക്കള്‍ക്ക്‌ തൊഴിലിന്‌ സഹായം നല്‍കുമ്പോള്‍ ഇവിടെ ഹിന്ദു യുവാക്കള്‍ തൊഴിലില്ലാതെ അലയേണ്ട സ്ഥിതിയാണ്‌. എല്ലാ വിഭാഗങ്ങളിലും മുസ്ലീം കയ്യേറ്റമാണ്‌ നടക്കുന്നത്‌. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം മുസ്ലീങ്ങള്‍ കയ്യടക്കി. ഭാരതത്തിലെ മുഴുവന്‍ തീരപ്രദേശങ്ങളും ഇവര്‍ കയ്യടക്കിക്കഴിഞ്ഞു. കാശ്മീരില്‍ സുരക്ഷാസേനയുടെ വെടിയേറ്റ്‌ മരിക്കുന്ന ഭീകരവാദികളുടെ ആശ്രിതര്‍ക്ക്‌ പോലീസില്‍ ജോലി നല്‍കുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍ നില്‍ക്കുന്നു.
ലൗജിഹാദ്‌ എന്ന പേരില്‍ കേരളത്തിലെ പെണ്‍കുട്ടികളെ കൂട്ടമായി മതം മാറ്റുന്ന പ്രവണത ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. സൗദിയില്‍ ഏതെങ്കിലും ഒരു ഹിന്ദുവിന്‌ മുസ്ലീമിനേയോ വത്തിക്കാനില്‍ ക്രിസ്ത്യാനിയേയോ ഹിന്ദു മതത്തിലേക്ക്‌ മതംമാറ്റാന്‍ സാധിക്കുമോ എന്നും തൊഗാഡിയ ചോദിച്ചു. രാമജന്മഭൂമിയിലല്ലാതെ സൗദി അറേബ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിയുമോ എന്നും തൊഗാഡിയ ചോദിച്ചു. രാജ്യത്തെ ഹിന്ദുവിനെ ശരിയായ രീതിയില്‍ സംരക്ഷണം ലഭിക്കുന്നതിന്‌ ഹിന്ദു സര്‍ക്കാര്‍ വരേണ്ടത്‌ അനിവാര്യമാണ്‌. രാജ്യത്ത്‌ വോട്ടുള്ള 70 കോടി ജനങ്ങളില്‍ 40 കോടിയോളം പേരാണ്‌ വോട്ട്‌ ചെയ്യുന്നത്‌. ഇതില്‍ 20 കോടി ഹിന്ദുജനങ്ങള്‍ ഹിന്ദുവിന്‌ വേണ്ടി ചിന്തിച്ചാല്‍ ഹിന്ദുസര്‍ക്കാര്‍ രാജ്യത്ത്‌ വരും, അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത്‌ ഒരു ഹിന്ദു അപമാനിക്കപ്പെട്ടാല്‍ രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളും പ്രതികരിച്ചാല്‍ പിന്നീട്‌ അത്തരം സംഭവം ആവര്‍ത്തിക്കില്ല. ഈ പ്രതികരണത്തിന്‌ ഫെയ്സ്ബുക്ക്‌, ട്വിറ്റര്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍ എന്നിവയിലൂടെ ആകാമെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. ഹിന്ദു വിദ്യാഭ്യാസ സംരക്ഷണവും ആരോഗ്യ സംരക്ഷണവും നേടിയാല്‍ സര്‍ക്കാരുകളെ സമ്മര്‍ദ്ദിലാക്കാന്‍ കഴിയും. ഇതിന്‌ വിഎച്ച്പി ബൃഹദ്‌ പദ്ധതികള്‍ ആവിഷ്കരിച്ച്‌ വരികയാണെന്നും. രാജ്യത്തെ ഹിന്ദുവിന്‌ ശരിയായ വിദ്യാഭ്യാസത്തിന്‌ എല്ലാവിധ സഹായവും വിഎച്ച്പി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഓംകാരാശ്രമത്തിലെ നിഗമാനന്ദതീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത്ത്‌ സംസ്ഥാന അദ്ധ്യക്ഷന്‍ റിട്ട.ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍ ദീപപ്രോജ്വലനം നടത്തി. കേരളത്തിലെ പ്രമുഖ കഥകളി കുടുംബാംഗത്തിലെ കാരണവരായ അച്യുത പണിക്കരെ പ്രവീണ്‍ ഭായ്‌ തൊഗാഡിയ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ ചിത്രകാരന്‍ സുരേഷ്‌ വരച്ച ശ്രീരാമനും ഹനുമാനും തൊഗാഡിയയും ഉള്‍പ്പെട്ട ചിത്രം തിച്ചൂര്‍ ഗ്രാമത്തിന്റെ ഉപഹാരമായി അദ്ദേഹത്തിന്‌ സമര്‍പ്പിച്ചു.
ചടങ്ങില്‍ ബജ്‌രംഗ്ദള്‍ അഖിലഭാരതീയ സംയോജകന്‍ രാജേഷ്‌ പാണ്ഡെ, വിഎച്ച്പി വര്‍ക്കിങ്ങ്‌ പ്രസിഡണ്ട്‌ ബി.ആര്‍.ബലരാമന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു. ബജ്‌രംഗ്ദള്‍ സംസ്ഥാന സംയോജകന്‍ പി.ജി.കണ്ണന്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.വിപിന്‍ നന്ദിയും പറഞ്ഞു. വടക്കാഞ്ചേരിയിലെ ഹിന്ദു വ്യാപാരികളുമായി പിന്നീട്‌ പ്രവീണ്‍ തൊഗാഡിയ ചര്‍ച്ച നടത്തി. തുടര്‍ന്ന്‌ ബജ്‌രംഗ്ദളിന്റെ ക്രമവികാസം എന്ന വിഷയത്തില്‍ രാജേഷ്‌ പാണ്ഡെയും ആര്‍എസ്‌എസ്സും ബജ്‌രംഗ്ദളും എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.രാധാകൃഷ്ണനും ക്ലാസെടുത്തു. ഇന്ന്‌ നടക്കുന്ന സമാപന ചടങ്ങില്‍ ക്ഷേത്രീയ സംഘടന സെക്രട്ടറി സുധാംശു പട്നായിക്‌ സമാപന പ്രസംഗം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.