വിശാലഹിന്ദു ഐക്യസമ്മേളനത്തിന്‌ അനന്തപുരി ഒരുങ്ങുന്നു

Sunday 31 March 2013 11:25 pm IST

തിരുവനന്തപുരം: ഹിന്ദുഐക്യവേദി പത്താംസംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടക്കുന്ന വിശാല ഹിന്ദുഐക്യസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 4,5,6 തീയതികളില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ്‌ സമ്മേളനം നടക്കുക. ഏപ്രില്‍ നാലിന്‌ രാവിലെ 10ന്‌ ചിന്മയാമിഷന്‍ ചീഫ്‌ കോര്‍ഡിനേറ്റര്‍ സ്വാമി വിവിക്താനന്ദ ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി രക്ഷാധികാരി എം.കെ.കുഞ്ഞോല്‍ അധ്യക്ഷത വഹിക്കും. 12ന്‌ ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി എം.രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രമേയം അവതരിപ്പിക്കും. സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്‌.ബിജു സ്വാഗതവും വി.ആര്‍.സത്യപാല്‍ നന്ദിയും പറയും. വൈകിട്ട്‌ 6.30ന്‌ നവീന വില്‍കലാമേള നടക്കും.
വെള്ളിയാഴ്ച രാവിലെ 10.30ന്‌ ജില്ലാ ഉപരി പ്രവര്‍ത്തകരുടെ പ്രതിനിധി സമ്മേളനം ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സാമൂഹ്യ പശ്ചാത്തലത്തില്‍ ഹിന്ദുഐക്യവേദിയുടെ പ്രസക്തി എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. സംസ്ഥാന പ്രസിഡന്റ്‌ കെ.എന്‍.രവീന്ദ്രനാഥ്‌ അധ്യക്ഷത വഹിക്കും. സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്‌.സേതുമാധവന്‍ സമാപന സന്ദേശം നല്‍കും. ശനിയാഴ്ച രാവിലെ 9ന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം ഹിന്ദുമുന്നണി സ്ഥാപകനേതാവ്‌ രാംഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ കെ.പി.ശശികലടീച്ചര്‍ അധ്യക്ഷത വഹിക്കും.
അഖിലഭാരതീയ സീമാജാഗരണ്‍ സഹസംേ‍യോജകന്‍ എ.ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യനീതിയും ഹിന്ദുഐക്യവും എന്ന വിഷയത്തില്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കും. ആര്‍.വി.ബാബു സ്വാഗതവും അഡ്വ.കെ.ഹരിദാസ്‌ നന്ദിയും പറയും. വൈകിട്ട്‌ 4ന്‌ ആരംഭിക്കുന്ന പ്രകടനം പാളയം ഹനുമാന്‍ക്ഷേത്ര പരിസരത്തുനിന്ന്‌ ആരംഭിക്കും. നിയമസഭാ മന്ദിരം, സ്റ്റാച്യു, ആയുര്‍വേദ കോളേജ്‌, ഓവര്‍ബ്രിഡ്ജ്‌, പഴവങ്ങാടി വഴി പുത്തരിക്കണ്ടത്ത്‌ സമാപിക്കും. 6ന്‌ നടക്കുന്ന പൊതുസമ്മേളനം അശോക്‌ സിംഗാള്‍ ഉദ്ഘാടനം ചെയ്യും. ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി.മാധവന്‍നായര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം പരിചയപ്പെടുത്തും. സ്വാമിപ്രകാശാനന്ദ, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, പി.നാരായണക്കുറുപ്പ്‌, കല്ലേന്‍പൊക്കുടന്‍, കോച്ച്‌ നമ്പ്യാര്‍, അശോകന്‍ കുന്നിങ്ങല്‍, ഡോ.മാര്‍ത്താണ്ഡന്‍പിള്ള, എന്‍.കെ.ഭാസി, പി.കെ.ഭാസ്കരന്‍, ടി.കെ.വിശ്വംഭരന്‍, പി.നാരായണന്‍ തുടങ്ങിയവരെ ആദരിക്കും. കുമ്മനം രാജശേഖരന്‍, കെ.പി.ശശികല എന്നിവര്‍ പ്രസംഗിക്കും. എം.എസ്‌.കുമാര്‍ സ്വാഗതവും കിളിമാനൂര്‍ സുരേഷ്‌ നന്ദിയും പറയും.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.