ചന്ദ്രബാബു നായിഡുവിന്റെ 'പ്രജാ വേദിക' പൊളിക്കുന്നു; ഉത്തരവില്‍ ഒപ്പുവെച്ച് ആന്ധ്രാ മുഖ്യമന്ത്രി

Monday 24 June 2019 3:47 pm IST

അമരാവതി: ടി.ഡി.പി. നേതാവ് ചന്ദ്രബാബുനായിഡു എട്ടുകോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാള്‍ പൊളിക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവായ ചന്ദ്രബാബു നായിഡുവിന്റെ വസതിക്ക് സമീപമുള്ള 'പ്രജാ വേദിക' എന്ന കോണ്‍ഫറന്‍സ് ഹാള്‍ സമുച്ചയം പൊളിച്ചു നീക്കാനാണ് ജഗന്‍ ഉത്തരവിട്ടിരിക്കുന്നത്.

അനുമതിയില്ലാതെ സാധാരണക്കാര്‍ കെട്ടിടം നിര്‍മ്മിച്ചാല്‍ ഉദ്യോഗസ്ഥരെത്തി പൊളിച്ചുമാറ്റും. എല്ലാ നിയമങ്ങളെയും മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് തങ്ങളുടേതെന്ന് ജഗന്‍ കളക്ടര്‍മാരുടെ യോഗത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക പ്രതിപക്ഷനേതാവിന്റെ വസതിയുടെ ഭാഗമാക്കണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് കെട്ടിടം പൊളിക്കാന്‍ ജഗന്‍ ഉത്തരവിട്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.