തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വിഎസിന്റെ ഈ ആവശ്യം
ധാര്‍മ്മികമായി മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ഗണേഷ്കുമാര് രാജിവെക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു
അതെ സമയം കുറ്റം ചെയ്ത ആളെ മുഖ്യമന്ത്രി സംരക്ഷിച്ചെന്നും സ്ത്രീത്വത്തെ ചവിട്ടിമെതിച്ചെന്നും ബേബി കുറ്റപ്പെടുത്തി. പരാതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ് കുമാറിനെതിരായും മുഖ്യമന്ത്രിക്കെതിരായും ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന് പ്രതികരിച്ചു. മുഖ്യമന്ത്രിയും ഗണേഷ്കുമാറും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി രാജിവയ്ക്കണം: വിഎസ് അച്യുതാനന്ദന്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വിഎസിന്റെ ഈ ആവശ്യം.
ധാര്‍മ്മികമായി മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ഗണേഷ്കുമാര് രാജിവെക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. അതെ സമയം കുറ്റം ചെയ്ത ആളെ മുഖ്യമന്ത്രി സംരക്ഷിച്ചെന്നും സ്ത്രീത്വത്തെ ചവിട്ടിമെതിച്ചെന്നും ബേബി കുറ്റപ്പെടുത്തി. പരാതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ് കുമാറിനെതിരായും മുഖ്യമന്ത്രിക്കെതിരായും ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന് പ്രതികരിച്ചു. മുഖ്യമന്ത്രിയും ഗണേഷ്കുമാറും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: