അഹമ്മദാബാദ്: രാജ്യത്തെ യുവജനങ്ങള്‍ക്ക് പൂര്‍ണ്ണമായും മാതൃകയാക്കാന്‍ പറ്റുന്ന വ്യക്തിയാണ് സ്വാമി വിവേകാനന്ദനെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. വിവേകാനന്ദന്റെ ആശയങ്ങള്‍ ഇന്നും പ്രാധാന്യമര്‍ഹിക്കുന്നവയും ലോകത്തിന് വഴികാട്ടിയാകുന്നവയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ ഭാരതീയ വിചാര്‍ മാര്‍ച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. രാജ്യത്തിന്റെയും ലോകത്തിന്റെയും വികസനങ്ങള്‍ക്ക് വെളിച്ചം നല്കുന്നവയാണ് വിവേകാനന്ദന്റെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. അതിവേഗം കുതിക്കുന്ന ആധുനിക കാലത്ത് വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക് അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിലേതുപോലെതന്നെ പ്രാധാന്യം ലഭിക്കുന്നു. ജനങ്ങളുടെ ചിന്താധാരയില്‍ മാറ്റം വരുത്താന്‍ വിവേകാനന്ദന്റെ ആശയങ്ങള്‍ക്ക് കഴിവുണ്ടെന്ന് ലോകം ഏറ്റുപറഞ്ഞതാണെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: