സൂര്യനെല്ലി കേസ്: പ്രതികളുടെ അപ്പീല്‍ ഇന്ന് പരിഗണിക്കും

Tuesday 2 April 2013 12:42 pm IST

കൊച്ചി: സൂര്യനെല്ലി കേസിലെ 31 പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമ്മര്‍പ്പിച്ചത്.പ്രതികളെ വെറുതെ വിട്ട ഹൈക്കോടതിയുടെ വിധി  സുപ്രീംകോടതി റദ്ദാക്കുകയും അപ്പീലുകള്‍ വീണ്ടും പരിഗണിക്കാന്‍ ഉത്തരവിടുകയുമായിരുന്നു. പ്രതികള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 2002ലാണ് കോട്ടയം പ്രത്യേക വിചാരണ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രതികള്‍ നല്‍കിയ അപ്പീലില്‍ 2005 ജനുവരി 20ന് ഹൈക്കോടതി 35 പ്രതികളെ വെറുതെ വിട്ടിരുന്നു. ധര്‍മരാജന്റെ ജീവപര്യന്തം തടവ്  അഞ്ച് വര്‍ഷമാക്കി ഇളവ് ചെയ്തിരുന്നു. 2‌, 19, 29 പ്രതികള്‍ മരണമടയുകയും നാലാം പ്രതി ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ പി ജെ കുര്യനെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കുര്യന് നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.