മാലിന്യത്തിന്റെ ഉറവിടങ്ങള്‍

Saturday 30 July 2011 10:33 pm IST

ഒരു വ്യക്തിയുടെ ദൈനംദിന ജവിതത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന നാല്‌ അടിസ്ഥാന വശങ്ങള്‍ ഉണ്ട്‌. 1. നമ്മുടെ ജന്മ സംസ്കാരങ്ങള്‍ (അത്‌ കഴിഞ്ഞ ജന്മങ്ങളിലൂടെ ആര്‍ജിച്ചെടുത്ത സ്വഭാവ സവിശേഷതകളാണ്‌) 2. മാതാപിതാക്കളുടെ പാരമ്പര്യം (ശരീരം തന്നത്‌ മാതാപിതാക്കള്‍ ആയതിനാല്‍ അവരുടെ പാരമ്പര്യത്തിന്റെ സ്വാധീനങ്ങള്‍ നമ്മെ സ്വാധീനിക്കുന്നു.) 3. സമൂഹം (ഓരോ വ്യക്തിയും വളര്‍ന്ന്‌ വരുന്ന സമൂഹത്തിന്റെ സംസ്കാരം ആ വ്യക്തിയെ സ്വാധീനിക്കുന്നു.) 4. നാം കഴിക്കുന്ന ഭക്ഷണം (ഭക്ഷണത്തിന്റെ സ്വഭാവം നമ്മെ നിയന്ത്രിക്കുന്നു.) ഈ പറഞ്ഞവയെല്ലാം ജീവിതയാത്രയെ നിയന്ത്രിക്കുന്ന സ്വാധീനങ്ങളാണെന്ന്‌ ഉറപ്പാണല്ലോ. ഈ സ്വാധീനങ്ങളുടെ പിടിയില്‍ നിന്ന്‌ മോചനം നേടാതെ പ്രകൃതിയുടെ ലക്ഷ്യത്തെ തിരിച്ചറിയാനോ, ആ ലക്ഷ്യത്തെ മുന്‍നിര്‍ത്തി സഞ്ചരിക്കാനോ നമുക്ക്‌ കഴിയുകയില്ല. ഇവിടെയാണ്‌ ശരീര പ്രാണ മനസ്സുകളുടെ ശുദ്ധീകരണത്തിന്റെ പ്രസക്തി കിടക്കുന്നത്‌. ശരീരപ്രാണ മനസ്സുകള്‍ ശുദ്ധമാക്കുമ്പോള്‍ നമ്മുടെ അന്തഃകരമം തെളിയും. പ്രകൃതി ഈ ജീവിതം കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന തിരിച്ചറിവ്‌ അപ്പോള്‍ നമുക്ക്‌ ഉണ്ടാകും. മലിനമായ ശരീരപ്രാണമനസ്സുകള്‍ക്ക്‌ പ്രകൃതിയുടെ ഉദ്ദേശ്യത്തെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും? പൊടിപിടിച്ച കണ്ണാടിയില്‍ പ്രതിബിംബം കാണില്ലല്ലോ. ആ പൊടികളെല്ലാം തുടച്ച്‌ വൃത്തിയാക്കിയാല്‍ മുഖം നോക്കാം. അതുതന്നെയാണ്‌ ജീവിതത്തിലും വേണ്ടത്‌. തഥാഥന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.