തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ രാജിവെച്ച സാഹചര്യത്തില്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് നീക്കം. ഗണേഷ് കുമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. വി.ഡി സതീശന്, ശിവദാസന്‍ നായര്‍, കെ മുരളീധരന് എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്ന ആവശ്യവും ശക്തമാണ്. നായര്‍ സമുദായാംഗമായ ഗണേഷിനു പകരം അതേ സമുദായത്തില്‍ നിന്നു തന്നെ മന്ത്രി വേണമെന്നതാണ് എന്‍എസ്എസിന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് ബിക്ക് മറ്റൊരു എംഎല്‍എ ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസ് വകുപ്പുകള്‍ ഏറ്റെടുക്കുന്നത്.
അതേസമയം ഗണേഷിനെതിരെയുള്ള പരാതി പരിഹരിച്ചിട്ട് അദ്ദേഹത്തെ തന്നെ തിരികെ വകുപ്പ് ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു വന്നിട്ടുണ്ട്. നെല്ലിയാമ്പതി അടക്കമുള്ള വിഷയങ്ങളില്‍ ഉറച്ച നിലപാട് എടുത്ത് ഗണേഷ് മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന അഭിപ്രായം മിക്കവര്‍ക്കുമുണ്ട്.
ഗണേഷിനെ എം.എല്‍.എ സ്ഥാനം രാജിവയ്പ്പിച്ച് പത്തനാപുരത്ത് നിന്ന് വീണ്ടും മത്സരിപ്പിച്ച് ജയിപ്പിച്ച് മന്ത്രിയാക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: