ന്യൂദല്‍ഹി: യാമിനി തങ്കച്ചിയുടെ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടി. കേസില്‍ ഇടപെടണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് നിര്‍ദ്ദേശം നല്കി. ഒരു മന്ത്രിക്കെതിരെ ഉയര്‍ന്ന ഗാര്‍ഹിക പീഡന പരാതി ദേശീയ വനിതാ കമ്മീഷന് ഗൗരവപൂര്‍വ്വമാണ് കാണുന്നത്.
മുഖ്യമന്ത്രി പരാതി സ്വീകരിച്ചോ ഇല്ലയോ എന്ന കാര്യം അന്വേഷിക്കേണ്ട ചുമതല വനിതാ കമ്മീഷന് ഇല്ലെന്നും അധ്യക്ഷ മമത ശര്‍മ്മ പറഞ്ഞു. 16 വര്‍ഷമായി ഗണേഷ് കുമാര്‍ തന്നെ ഉപദ്രവിക്കുകയാണെന്ന് യാമിനി തങ്കച്ചി പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രശ്നത്തില്‍ ഇടപെടാന്‍ സംസ്ഥാന വനിതാ കമ്മീഷന് ദേശീയ വനിതാ കമ്മീഷന് നിര്‍ദേശം നല്‍കിയത്.
അതിനിടെ ക്രൈംബ്രാഞ്ച് യാമിനിയുടെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് കൊല്ലം എസ്.പി ഉമാ ബഹ്റയാണ് യാമിനിയുടെ മൊഴിയെടുത്തത്. വഴുതക്കാട്ടെ വസതിയിലെത്തിയാണ് മൊഴി എടുത്തത്. യാമിനി തങ്കച്ചിയും ഗണേഷ് കുമാറും നല്കിയ രണ്ട് പരാതികളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: