കൊച്ചി: എളംകുളം കവലയ്ക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 7ന് 5.30ന് മാതാഅമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. 7മണിക്ക് കഥകളി, ഏപ്രില്‍ 8ന് വൈകിട്ട് 6.30ന് നൃത്തനൃത്യമേള. 9ന് വൈകിട്ട് 6.30ന് സംഗീത സന്ധ്യ 8.30ന് തിരുവാതിരകളി 9ന് നാടന്‍ പാട്ടും നാടന്‍ കലകളുടെ ദൃശ്യാവിഷ്ക്കാരവും 10ന് വൈകിട്ട് 6.30ന് കോലാട്ടം. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍ 11ന് വൈകിട്ട് 4ന് പകല്‍പ്പൂരം രാത്രി 10.30ന് താലപ്പൊലി എഴുന്നള്ളിപ്പ് 11ന് നാടകം. ഏപ്രില്‍ 12ന് രാവിലെ 10.30ന് പ്രസാദ ഊട്ട് തുടങ്ങിയവ ഉണ്ടായിരിക്കും. വൈകിട്ട് 6ന് ഭക്തിഗാനമേള, രാത്രി 8.30ന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മുരളി നാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വലിയ ഗുരുതിയോടെ താലപ്പൊലി ആഘോഷങ്ങള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: