കൊച്ചി: മഹീന്ദ്ര റേവ പൂര്‍ണമായി ഇലക്ട്രിക്കും ഒട്ടുംതന്നെ എമിഷനില്ലാത്തതുമായ മഹീന്ദ്ര ഇ2ഒ എന്ന പുതിയ വാഹനം കൊച്ചിയിലെ വിപണിയിലിറക്കി. 6.70 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ കൊച്ചിയിലെ എക്സ് ഷോറൂം വില.
ഭാവിയിലെ യാത്ര സംബന്ധിച്ച് മഹീന്ദ്രയ്ക്കുള്ള കാഴ്ചപ്പാടിന്റെ പ്രത്യക്ഷീകരണമായി കണക്കാക്കാവുന്ന മഹീന്ദ്ര ഇ2ഒ സംശുദ്ധി, സൗകര്യപ്രദം, കണക്ടഡ്, കൗശലത, ഏറ്റവും ചെലവു കുറഞ്ഞ നവ സാങ്കേതികത എന്നിവയുടെ ചട്ടക്കൂട്ടിലാണ് നിര്‍മിച്ചിട്ടുള്ളത്.
അടുത്ത തലമുറയിലെ ലിഥിയം-അയോണ്‍ ബാറ്ററികളുടെയും ത്രിഫേസ് ഇന്‍ഡക്ഷന്‍ ഇലക്ട്രിക് മോട്ടോറിന്റെയും പിന്‍ബലമുള്ള വാഹനം നഗരത്തിലെ ഡ്രൈവിങ്ങിന് അനുയോജ്യമായ രീതിയില്‍ രൂപകല്പന ചെയ്തിട്ടുള്ളതാണ്. പ്രത്യേകമായ എ ബി എസ് ബോഡി പാനലുകള്‍ ഉരച്ചിലുകളിലും ചളുക്കുകളിലും നിന്ന് കാറിനെ സംരക്ഷിക്കുന്നു.
നാലുപേര്‍ക്ക് ഇരിക്കാവുന്നത്ര ഇന്റീരിയര്‍ സ്പേസും ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ യാത്രയും സാധ്യമാകും. അനായാസമായി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 15 ആമ്പിയര്‍ സോക്കറ്റില്‍നിന്ന് ചാര്‍ജ് ചെയ്യാവുന്നതാണ്. പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ അഞ്ചു മണിക്കൂറാണ് വേണ്ടി വരിക. ഇതുകൊണ്ട് 100 കിലോമീറ്ററിലധികം യാത്ര ചെയ്യാം.
ആര്‍ടിക് സില്‍വര്‍, കോറല്‍ ബ്ലൂ, എക്കോ ഗ്രീന്‍, ഓഷ്യാനിക് വൈറ്റ്, സ്പാനിഷ് റെഡ്, സണ്ഫയര് യെല്ലോ എന്നി നിറങ്ങളില്‍ ഇ2ഒ ലഭ്യമാണ്. ബോഡി പാനലുകള്‍, ഐസോഫിക്സ് ചെയില്‍ഡ് സീറ്റ് മൗണ്ടുകള്‍, എ എല്‍ ആര് സീറ്റ് ബെല്‍റ്റുകള്‍, വലിയ ഫ്രണ്ട് ക്രംബിള്‍ സോണ്‍, നാലു സീറ്റിലും അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ് റെസ്റ്റുകള്‍, ഡ്യൂവല്‍ സൈഡ് ഇംപാക്ട് ബീമുകള്‍, സീറ്റിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന ബാറ്ററി എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: