നിസാര്‍ ആള്‍മാറാട്ടവും വിവാഹതട്ടിപ്പും നടത്തി

Saturday 30 July 2011 11:10 pm IST

കാഞ്ഞങ്ങാട്‌: കഴിഞ്ഞ ദിവസം നാലാംതരം വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ പീഡിപ്പിച്ച കേസില്‍ റിമാണ്റ്റില്‍ കഴിയുന്ന ചെമ്മനാട്‌ കൊമ്പനടുക്കം ക്വാര്‍ട്ടേഴ്സിലെ നിസാര്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ആള്‍മാറാട്ടവും വിവാഹ തട്ടിപ്പും നടത്തിയ കുറ്റ കൃത്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുന്നു. നേരത്തെ കൃഷ്ണനെന്ന പേരില്‍ മൂന്ന്‌ യുവതികളെ വിവാഹം ചെയ്തു. സ്ത്രീധനം വാങ്ങി പൊയ്നാച്ചി സ്വദേശിനിയെ വിവാഹം ചെയ്ത്‌ സൌന്ദര്യം പോരെന്നു പറഞ്ഞ്‌ യുവതിയെ മാനസികമായി പീഡിപ്പിക്കുകയും പിന്നീട്‌ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട്‌ സുബ്രഹ്മണ്യം സ്വദേശിനിയായ യുവതിയെയും സ്ത്രീധനത്തോടെ വിവാഹം ചെയ്തു. ഈ യുവതിയെയും ഉപേക്ഷിച്ചു. പിന്നീട്‌ പേര്‌ മാറ്റി നിസാര്‍ എന്ന പേര്‌ സ്വീകരിക്കുകയും ആള്‍മാറാട്ടവും പല തട്ടിപ്പും നടത്തുകയും ചെയ്തിരുന്നു. പൊയ്നാച്ചിയിലെ സിനിമാ തിയ്യേറ്ററില്‍ പര്‍ദ്ദ ധരിച്ച്‌ സ്ത്രീകളുടെ കൂടെ ഇരിക്കുകയും യുവതിയെ ഉപദ്രവിച്ചതിനെതുടര്‍ന്ന്‌ നാട്ടുകാര്‍ പൊതിരെ തല്ലുകയും ഉണ്ടായിരുന്നു. സ്ത്രീയെ ഉപദ്രവിച്ചതിനെതുടര്‍ന്ന്‌ നാട്ടുകാര്‍ ഇടപെട്ട്‌ പര്‍ദ്ദ മാറ്റിയതോടെ കട്ടിമീശയുള്ള യുവാവിണ്റ്റെ മുഖമാണ്‌ നാട്ടുകാര്‍ കണ്ടത്‌. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന്‌ തീയ്യേറ്ററില്‍ നിന്നും ഇറങ്ങിയോടുകയാണ്‌ ഉണ്ടായത്‌. നഴ്സുമാര്‍ താമസിക്കുന്ന ഹോസ്റ്റലിലെ ചുമര്‍ തുരക്കുന്നതിനിടയില്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ സംഭവം ഉണ്ടായിരുന്നു. ശല്യം സഹിക്കാനാവാതെ ഇയാളെ നാട്ടുകാര്‍ അടിച്ചോടിക്കുകയാണ്‌ ഉണ്ടായത്‌. പിന്നീടാണ്‌ കൊമ്പനടുക്കത്തെ ക്വാട്ടേഴ്സില്‍ യുവതിയെ വിവാഹം ചെയ്ത്‌ പുതിയ ജീവിതത്തിന്‌ തുടക്കമിട്ടത്‌. ഓട്ടോ ഓടിച്ച്‌ ജീവിതമാര്‍ഗ്ഗം കണ്ടെത്തിയ നിസാര്‍ പല ലൈംഗീക കുറ്റകൃത്യങ്ങളും നടത്തിയിട്ടുണ്ടത്രെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.