കോഴിക്കോട്: കോഴിക്കാട് കൊയിലാണ്ടി പിഷാരിക്കാവില്‍ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സാരമായി പൊള്ളലേറ്റ കൊയിലാണ്ടി സ്വദേശി സായിമുരളിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്സവത്തിനോട് അനുബന്ധിച്ചു പുലര്‍ച്ചെ നടത്തിയ കരിമരുന്നു പ്രയോഗത്തിനിടെ ദിശ തെറ്റിയ ഗുണ്ട് കാണികള്‍ക്കിടയിലേക്കു വീണു പൊട്ടിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പടക്കക്കമ്പനിയുടെ ലൈസന്‍സുള്ള കുന്ദമംഗലം സ്വദേശി രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു.
സായ് മുരളി, ബിജു, ആദര്‍ശ്, ബാലന്, ബിനോയ്, കുഞ്ഞിരാമന് എന്നിവരെ മെഡിക്കല്‍ കോളേജിലും നിതിന്‍ രാജ്, രാജീവ് എന്നിവരെ മിംസ് ആശുപത്രിയിലും മറ്റൊരാളെ അടുത്തുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: