അഴിമതിക്കാരെ വെറുതെ വിടില്ല: വി. എസ്‌

Saturday 30 July 2011 11:11 pm IST

കാഞ്ഞങ്ങാട്‌: ഇന്ത്യാ മഹാരാജ്യത്ത്‌ വിലക്കയറ്റം കൊണ്ട്‌ ജനങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന മന്‍മോഹന്‍സിംഗ്‌ അഴിമതി നടത്തുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആരോപിച്ചു. പാര്‍ട്ടിപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സ്വകാര്യ കുത്തകകള്‍ക്ക്‌ ജനങ്ങളെ ചൂഷണം ചെയ്യാന്‍ കളമൊരുക്കി കൊടുക്കുന്ന പ്രവര്‍ത്തനമാണ്‌ കേരളത്തില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തുന്നത്‌. വിദ്യാഭ്യാസ രംഗത്ത്‌ സ്വകാര്യകുത്തകകള്‍ക്ക്‌ ചൂഷണം ചെയ്യാന്‍ സാഹചര്യം ഒരുക്കിയപ്പോള്‍ അതിനെതിരെ പ്രക്ഷോഭരംഗത്ത്‌ ഇറങ്ങിയ വിദ്യാര്‍ത്ഥി യുവജന സമൂഹത്തെ ക്രൂരമായി മര്‍ദ്ദിച്ചു ഒതുക്കാനാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചതെന്ന്‌ അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.