ന്യൂദല്‍ഹി: പത്മ ബഹുമതികള്‍ രാഷ്ട്രപതി വിതരണം ചെയ്തു. വിവിധ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 108 വ്യക്തികള്‍ക്കാണ് പുരസ്കാരം ലഭിച്ചത്. നാല് പേര്‍ക്ക് പത്മവിഭൂഷണും 24 പേര്‍ക്ക് പത്മഭൂഷണും 80 പേര്‍ക്ക് പത്മശ്രീയും നല്കി. പത്മശ്രീ പുരസ്കാരം ലഭിച്ച നടന് മധുവും രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
കേരളത്തില്‍ നിന്ന് ഇക്കുറി മധുവിന് മാത്രമായിരുന്നു പുരസ്കാരം ലഭിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള പട്ടികയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന ഗായിക എസ്. ജാനകിക്ക് പുരസ്കാരം ലഭിച്ചിരുന്നെങ്കിലും വൈകിക്കിട്ടിയ അംഗീകാരം വേണടെന്ന് പറഞ്ഞ് അവര്‍ നിരസിക്കുകയായിരുന്നു.
നടി ശ്രീദേവി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്, പ്രൊഫ. യശ്പാല്‍ എന്നിവര്‍ ബഹുമതി സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: