ട്രെയിനിലെ പരിശോധനയ്ക്കിടെ ആര്‍പിഎഫ് ഉദ്യോഗസ്ഥന് മോഷ്ടാവിന്റെ കുത്തേറ്റു

Friday 5 April 2013 4:02 pm IST

കൊച്ചി: ട്രെയിനിലെ പരിശോധനയ്ക്കിടെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്  മോഷ്ടാവിന്റെ കുത്തേറ്റു. എറണാകുളം സ്വദേശിയായ എ വി ജോര്‍ജിനാണ് കുത്തേറ്റത് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ നാല് മണിയോടെ ചാലക്കുടിക്കും അങ്കമാലിക്കും ഇടയിലായി ബംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസിലാണ് സംഭവം സംശയാസ്പദമായ സാഹചര്യത്തില്‍ കംമ്പാര്‍ട്ട്‌മെന്റില്‍ കണ്ട ദിലീപെന്ന ആളെ ചോദ്യം ചെയ്യാനായി വിളിച്ചപ്പോഴാണ് ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഇയാള്‍ ജോര്‍ജിനെ കുത്തിയത് കുത്തിയ ശേഷം ഇയാള്‍ അടുത്തുളള ടോയ്‌ലറ്റില്‍ കയറി കതകടച്ചു. യാത്രക്കാര്‍ പിന്നീട് അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.