പ്രധാനമന്ത്രി പദത്തിലേക്ക് രാഹുലിന് എപ്പോഴും സ്വാഗതം: മന്‍മോഹന്‍

Friday 5 April 2013 5:30 pm IST

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുല്‍ ഗാന്ധിക്ക് എപ്പോഴും സ്വാഗതമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മൂന്നാം തവണയും പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അക്കാര്യം തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം മറുപടി നല്‍കി രാഷ്ട്രപതി ഭവനില്‍ പത്മ പുരസ്‌കാര വിതരണത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി വാര്‍ത്താ ലേഖകരോട് ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന്, 'ഓ, തീര്‍ച്ചയായും, എപ്പോഴും സ്വാഗതം' എന്നായിരുന്നു മന്‍മോഹന്റെ ഉത്തരം. കോണ്‍ഗ്രസില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരികയാണെന്ന വാദം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താന്‍ പ്രധാനമന്ത്രിയാകുമോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.