മിസൈല്‍ കവച സംവിധാനങ്ങളുമായി ദക്ഷിണ കൊറിയ യുദ്ധക്കപ്പലുകള്‍ ഇറക്കി

Friday 5 April 2013 5:31 pm IST

സിയോള്‍: യുദ്ധഭീതി നിലനില്‍ക്കുന്ന പസഫിക് മേഖലയിലേക്ക് പെന്റഗണ്‍ മിസൈല്‍ കവച സംവിധാനം അയച്ചതിനു പിന്നാലെ പ്രസ്തുത സംവിധാനമുള്ള രണ്ട് യുദ്ധക്കപ്പലുകള്‍ ദക്ഷിണ കൊറിയയും സജ്ജമാക്കി. ഹവായി, ഗുവാം എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്തുമെന്ന ഉത്തര കൊറിയയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും മുന്നൊരുക്കം. 1000 കിലോമീറ്റര്‍ അകലെ നിന്നും തൊടുക്കുന്ന മിസൈല്‍ വരെ ട്രാക്ക് ചെയ്യാവുന്ന സംവിധാനമാണ് ദക്ഷിണ കൊറിയന്‍ നാവിക സേന യുദ്ധക്കപ്പലുകളില്‍ ഒരുക്കിയിട്ടുള്ളത്. അമേരിക്കക്കെതിരെ ആണവാക്രമണം നടത്തുമെന്ന ഭീഷണി ഉത്തര കൊറിയ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആണവാക്രമണമോ മിസൈലാക്രമണമോ നടത്താനുള്ള സാങ്കതേികവിദ്യ ഉത്തര കൊറിയക്കില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍, മേഖലയിലെ യു.എസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്താനുള്ള മധ്യദൂര മിസൈലുകള്‍ ഉത്തര കൊറിയയുടെ കൈവശമുണ്ട്. അതേസമയം, സംയുക്ത വ്യവസായശാലകളിലെ ദക്ഷിണ കൊറിയന്‍ തൊഴിലാളികള്‍ക്കുള്ള വിലക്ക് മൂന്നാം ദിവസവും ഉത്തര കൊറിയ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.