മാതാപിതാക്കള്‍ക്കൊപ്പം പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 18കാരന്‍ അറസ്റ്റില്‍

Friday 5 April 2013 10:34 pm IST

ചങ്ങനാശേരി: കഴിഞ്ഞദിവസം രാവിലെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം നടന്നുപോകുകയായിരുന്ന പതിനഞ്ചുകാരിയായ ഹിന്ദുപെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റിലായി പായിപ്പാട് പ്ലാമൂട്ടില്‍ ബിനാപിനെ(18)യാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. പായിപ്പാട് വെള്ളാപ്പള്ളി ഭാഗത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വ്യാഴാഴ്ച രാവിലെ 9മണിയോടെയായിരുന്നു സംഭവം. പായിപ്പാട് മുണ്ടുകോട്ടാല്‍ ഭാഗത്തുള്ള 15വയസുകാരിയെയാണ് കാറില്‍ കയറ്റിക്കൊണ്ടുപോയി സന്ധ്യയോടെ കോട്ടമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പോലീസ് എത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കി. കാറിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.