ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇന്തോനേഷ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ഐറിയന്‍ ജയയിലെ ഇണാറോട്ടലിക്ക് 256 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
58 കിലോമീറ്റര്‍ ആഴത്തിലാണ് പ്രകമ്പനം ഉണ്ടായതെന്ന് യുഎസ് ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. സുനാമി മുന്നറിയിപ്പോ മറ്റോ നല്‍കിയിട്ടില്ലെന്നാണ് സൂചന. 2004ല്‍ ഇന്തോനേഷ്യയില്‍ ഉണ്ടായ 9.1 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭപ്പെട്ടിരുന്നു. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 2,30,000 പേര് മരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: