ന്യൂദല്‍ഹി: 2013-2014 സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്ക് 6.5 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്ന് ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.5 ശതമാനം കൂടുതലാണ് ഇത്. ഹീറോ ഗ്രൂപ്പ് സംഘടിപ്പിച്ച മൈന്‍ഡ്മൈന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അലുവാലിയ.
നിക്ഷേപം സംബന്ധിച്ച കേന്ദ്ര മന്ത്രിസഭ സമതിയുടെ തീരുമാനങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായകമാകുമെന്നും അലുവാലിയ അഭിപ്രായപ്പെട്ടു. സാമ്പത്തിക വളര്‍ച്ച സുസ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി ഓരോ ബില്ലുകളും പാസാക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കരുതെന്നും അലുവാലിയ പറഞ്ഞു.
എന്നാല്‍ സാമ്പത്തിക വെല്ലുവിളികളെ രാജ്യം പൂര്‍ണ്ണമായി അതിജീവിച്ചുവെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അലുവാലിയ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പൊതു ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: