കോട്ടയം: കഞ്ഞിക്കുഴിയില്‍ മൂന്നു കടകളില്‍ കവര്‍ച്ച. ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നുകടകളിലാണ് മോഷണം നടന്നത്. സപ്ലൈകോ, സൂപ്പര്‍ മാര്‍ക്കറ്റ്, പിജെജെ പഴക്കട, ഇംഗ്ലീഷ് മരുന്നുകട എന്നിവയുടെ താഴ് അറുത്താണ് മോഷണം നടന്നത്.
സപ്ലൈകോയിലെ സാധനങ്ങള്‍ വലിച്ചുവാരി വിതറിയിട്ടു. പഴക്കടയില്‍ നിന്നും 5800രൂപയും കവര്‍ന്നും. മരുന്നു കടയിലെ മരുന്നുകള്‍ വലിച്ചു വാരി തറയിലിട്ടു. ഇന്നലെ രാവിലെ കട തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഈസ്റ്റ് പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കെകെ റോഡിന് സമീപമാണ് മോഷണം നടന്നത്. സ്ഥലത്ത് പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: