ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക ടൂര്‍ണമെന്റ്‌ ഇന്നുമുതല്‍

Saturday 6 April 2013 11:57 pm IST

കൊച്ചി: ബിജെപി തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എവര്‍ഗ്രീന്‍ ക്രിക്കറ്റ്‌ സംഘടിപ്പിക്കുന്ന മൂന്നാമത്‌ സ്വര്‍ഗ്ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഓള്‍കേരള ഫ്ലഡ്‌ ലിറ്റ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ഇന്ന്‌ വൈകിട്ട്‌ 7ന്‌ തൃപ്പൂണിത്തുറ ഗവ.ബോയ്സ്‌ ഹൈസ്ക്കൂള്‍ മൈതാനിയില്‍ ആരംഭിക്കും. കേരളത്തിലെ 60ല്‍പരം പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മത്സരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ക്ലബ്‌ രക്ഷാധികാരിയും ബിജെപി കൗണ്‍സിലറുമായ ആര്‍.സാബു അധ്യക്ഷത വഹിക്കും. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.പി.ജെ.തോമസ്‌,ബിഎംസ്‌ ജില്ലാ സെക്രട്ടറി ആര്‍.രഘുരാജ്‌, ആര്‍.എസ്‌.എസ്‌ ജില്ലാകാര്യവാഹ്‌ എം.ആര്‍.കൃഷ്ണകുമാര്‍, വിശ്വഹിന്ദു പരിഷത്ത്‌ ജില്ലാ സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍, ബാലഗോകുലം ജില്ലാ സെക്രട്ടറി കെ.ജി. ശ്രീകുമാര്‍, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.കെ.വി.സാബുവര്‍ഗ്ഗീസ്‌,കെ.പി.സുബ്രഹ്മണ്യന്‍, യു.മധുസൂദനന്‍, എം.ഡി.ജയന്തന്‍ നമ്പൂതിരിപ്പാട്‌, വി.ആര്‍.വിജയകുമാര്‍, കെ.വി.സുനില്‍കുമാര്‍, ടി.ആര്‍.പ്രഭാകരന്‍, പി.വി.പ്രേംകുമാര്‍, സീനാ സുരേഷ്‌, ടി.കെ.സലിന്‍ എന്നിവര്‍ പങ്കെടുക്കും. പി.ബി.സുജിത്‌ സ്വാഗതവും എസ്‌.രാജേഷ്‌ നന്ദിയും പറയും. 13നു നടക്കുന്ന സമാപനത്തില്‍ ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്‌ സമ്മാനദാനം നിര്‍വ്വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9447508741,9447260331 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.