അഹമ്മദാബാദ്: കോണ്‍ഗ്രസിന് ഭാരതം ഒരു തേനീച്ചക്കൂടായിരിക്കാം പക്ഷേ തങ്ങള്‍ക്ക് ഭാരതം മാതാവാണെന്ന് ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി. ഋഷിമാരുടെയും വിശുദ്ധന്മാരുടെയും പുണ്യഭൂമിയാണീ രാജ്യമെന്നും രാജ്യത്തെ നൂറുകോടി ജനങ്ങള്‍ തങ്ങള്‍ക്ക് സഹോദരങ്ങളാണെന്നും മോഡി പറഞ്ഞു.
ഒരു കോണ്‍ഗ്രസ് നേതാവ് രാജ്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം തന്നെ ഞെട്ടിച്ചുവെന്ന് മോദി പറഞ്ഞു. അടുത്തിടെ ന്യൂദല്‍ഹിയില്‍ സി.ഐ.ഐയുടെ ചടങ്ങില്‍ പ്രസംഗിക്കവേ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയാരുന്നു മോദി.
അഹമ്മദാബാദില്‍ ബി.ജെ.പിയുടെ സ്ഥാപകദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ്ങും ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ രാജ്യത്തെ അപമാനിക്കാന്‍ ശ്രമിക്കരുതെന്ന് മോദി അഭ്യര്‍ത്ഥിച്ചു. അറിവില്ലായ്മകൊണ്ട് രാജ്യത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും മോദി ആവശ്യപ്പട്ടു.
പ്രസംഗത്തില്‍ ചൈനയെയും ഇന്ത്യയെയും താരതമ്യപ്പെടുത്തിയ രാഹുല്‍ ഗാന്ധി ചൈനയെ ഡ്രാഗണിനോടും ഇന്ത്യയെ ആനയോടുമാണ് ഉപമിക്കാറുള്ളതെന്നും യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഒരു തേനീച്ചക്കൂടാണെന്നും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: