ആദര്‍ശ്‌ അഴിമതി: കേന്ദ്രമന്ത്രി ഷിന്‍ഡെയെ സിബിഐ ചോദ്യം ചെയ്തു.

Sunday 31 July 2011 3:39 pm IST

ന്യൂദല്‍ഹി: ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതിയുമായി ബന്ധപ്പെട്ട്‌ കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ സിബിഐ ചേദ്യം ചെയ്തു. മുംബൈയില്‍ നിന്നുള്ള സിബിഐ സംഘമാണ്‌ ഷിന്‍ഡെയെ ചോദ്യം ചെയ്യുന്നത്‌. ഇന്നലെ രാത്രിയോടെ ദല്‍ഹിയിലെത്തിയ സിബിഐ സംഘം ഇന്ന്‌ രാവിലെയാണ്‌ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്‌.
കാര്‍ഗില്‍ രക്തസാക്ഷികളുടെ സ്മരണക്കായി ഫ്ലാറ്റ് നിര്‍മ്മിച്ച് നിയമം ലംഘിച്ച് അനര്‍ഹരായവര്‍ക്ക് വിതരണം ചെയ്തുവെന്നതാണ് കേസ്. ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന കാലയളവിലായിരുന്നു ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സിന് പരിസ്ഥിതി വകുപ്പിന്റെ അനുമതി തേടിയത്.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.