വി.എസ്സിന്റെ പ്രസ്ഥാവനയെ തിരുത്തി പാര്‍ട്ടി

Sunday 31 July 2011 4:01 pm IST

തിരുനന്തപുരം: വി.എസ്‌. അച്ചുതാനന്ദനെതിരെ സിപിഎം രംഗത്ത്‌. തനിക്ക്‌ അനുകൂലമായി പ്രകടനം നടത്തിയതിന്റെ പേരില്‍ സസ്പന്‍ഡ്‌ ചെയ്യുന്ന നടപടി ശരിയല്ലെന്ന വി.എസ്സിന്റെ പ്രസ്താവനയ്ക്കെതിരെയാണ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ രംഗത്ത്‌ വന്നത്‌. വി.എസ്‌ അനുകൂല പ്രകടനങ്ങളെ കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അച്ചടക്ക ലംഘനം പാര്‍ട്ടി ഗൗരവമായിത്തന്നെ കാണുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ വി.എസ്‌ നല്‍കിയ മറുപടി ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്‌ വച്ചായിരുന്നു വി.എസ്‌ പാര്‍ട്ടി നടപടികളെ വിമര്‍ശിക്കും വിധം പ്രതികരിച്ചത്‌. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളരുതെന്നാണ്‌ ചട്ടമെന്നും ഇത്തരം നടപടികള്‍ ഇനി ഉണ്ടാകില്ലെന്നും വി.എസ്‌ പറഞ്ഞിരുന്നു.