സ്വര്‍ഗ്ഗീയ വിരുന്ന് നിരോധിക്കണം,ഹിന്ദുഐക്യവേദി

Sunday 7 April 2013 11:26 pm IST

കോട്ടയം: കിടങ്ങൂര്‍ പാദുവ കുത്തിക്കുന്ന് കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനധികൃത മതപരിവര്‍ത്തന കേന്ദ്രത്തിലേക്ക് ഇന്നലെ നടന്ന മാര്‍ച്ച് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്വര്‍ഗ്ഗീയ വിരുന്ന് നിരോധിക്കണമെന്നും തങ്കു പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്നും ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് പട്യാലിമറ്റത്തുനിന്നും ആരംഭിച്ച മാര്‍ച്ച് മതപരിവര്‍ത്തന കേന്ദ്രത്തിന് സമീപം പാദുവ കവലയില്‍ പോലീസ് തടഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സംഘര്‍ഷം ഉണ്ടാകുമെന്ന് ഭയന്ന് വ്യാപാരികള്‍ നേരത്തെ തന്നെ കടകള്‍ അടച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് വി. വിനീത്, സഹകാര്യവാഹ് രാജേഷ്, അജിത് കുമാര്‍, സജീവന്‍ പാമ്പാടി എന്നിവര്‍ സംസാരിച്ച

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.