ന്യൂദല്‍ഹി: കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ അസ്വസ്ഥതകള്‍ പരിഹരിക്കാനായി മധ്യസ്ഥത വഹിക്കാമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവി ശങ്കര്‍. ഉത്തരകൊറിയയ്ക്ക് ഇതിനായി ഒരവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനാവശ്യമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തന്റെ മുഴുവന്‍ സമയവും പരിശ്രമങ്ങളും യുഎന്നിനും സര്‍ക്കാരുകള്‍ക്കും രാജ്യാന്തരസമൂഹത്തിനും സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.സംഘര്‍ഷത്തില്‍ ദക്ഷിണകൊറിയയ്ക്കും അമേരിക്കയ്ക്കുമെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയെത്തുടര്‍ന്ന് കൊറിയന്‍ ഉപഭൂഖണ്ഡം കടുത്ത ആശങ്കയുടെ നിഴലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: