കൊച്ചി മെട്രോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
Monday 8 April 2013 12:24 pm IST
കൊച്ചി: കൊച്ചി മെട്രോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. www.kochimetro.org എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. ഹാക്കിംഗ് നടന്നത് വിദേശ രാജ്യത്താണെന്നാണ് സൂചന. ഇസ്രയേലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളാണ് സൈറ്റിലെ സന്ദേശത്തിലുള്ളത്. വിദേശരാജ്യത്താണ് ഹാക്കിങ് നടന്നതെന്നാണ് സൈബര്‍ സെല്ലിന്റെ പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്നു സിഡിറ്റിനോട് അന്വേഷണം നടത്താന്‍ കെഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിഡിറ്റാണു കൊച്ചി മെട്രൊയുടെ വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.