ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്ന് ബിജെപി നേതാക്കളുമായി പുറപ്പെട്ട വിമാനം അടിയന്തരമായി താഴെയിറക്കേണ്ടി വന്നു
ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗ്, മുതിര്‍ന്ന ബിജെപി നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റലി എന്നിവരടങ്ങുന്ന നേതാക്കളുമായി ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്ന വിമാനമാണ് അടിയന്തരമായി താഴെയിറക്കേണ്ടി വന്നത്
വിമാനം ഉയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാറ് മനസ്സിലാക്കി ദല്‍ഹി വിമാന താവളത്തിലേക്ക് തന്നെ തിരിക്കുകയായിരുന്നു. വിമാനത്തിന്റെ സ്വിച്ച് ബോര്‍ഡില്‍ നേരിയ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരിക്കാന്‍ പൈലറ്റുകള്‍ നിര്‍ബന്ധിതരായത്.
അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതിനായാണ് ബിജെപി നേതാക്കള്‍ പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: