തിരുവനന്തപുരം: ജന്മനാലുള്ള ശൈലി മാറ്റാനാകില്ലെന്നും തന്റെ നിലപാടുകളിലും രീതികളിലും മാറ്റം വരുത്തില്ലെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. ആര്.ബാലകൃഷ്ണ പിള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ജോര്‍ജിന്റെ ഈ പ്രസ്ഥാവന.
ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് തന്നെ നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ജെ.എസ്.എസ് അല്ലെന്നും കേരളാ കോണ്‍ഗ്രസ് (എം) ആണ് അതെല്ലാം തീരുമാനിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. ആരെയും താന്‍ അവഹേളിച്ചിട്ടില്ലെന്നും അവഹേളിച്ചു എന്നു പറയുന്നവര്‍ക്ക് അങ്ങനെ തോന്നുന്നതാണെന്നും ജോര്‍ജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: