ന്യൂദല്‍ഹി: തെക്കന്‍ സുഡാനില്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യസംഘത്തില്പ്പെട്ട ഇന്ത്യന്‍ സൈനികരാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
യു.എന്‍ വാഹനവ്യൂഹത്തിനുനേരെയാണ് വിമത പോരാളികള്‍ ആക്രമണം നടത്തിയത്. ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ ശക്തികേന്ദ്രമായ ജോംഗ്ലെയില് വച്ചായിരുന്നു ആക്രമണം. മരിച്ച ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: