ചെന്നൈ: തമിഴ്നാട്ടിലെ ആര്‍ക്കോണത്തിന് സമീപം ചിറ്റേരിയില് ട്രയിന്‍ പാളം തെറ്റി രണ്ടു പേര് മരിച്ചു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. രാവിലെ ആറു മണിയോടെ യശ്വന്ത്പൂര്‍-മുസഫര്‍പൂര്‍ എക്സ്പ്രസിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്. അപകടകാരണം അറിവായിട്ടില്ല.
അഞ്ച് എ.സി കോച്ചുകളും ആറ് നോണ്‍ എസി കോച്ചുകളുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകളുടെ സമയം മാറിയിട്ടുണ്ട്, ചിലത് റദ്ദാക്കുകയും ചെയ്തു.
ചെന്നൈ-തിരുവനന്തപുരം മെയില്‍, ബൃന്ദാവന്‍ എക്സ്പ്രസ്, ചെന്നൈ-കോയമ്പത്തൂര്‍ തുരന്തോ എക്പ്രസ്, കോവൈ എക്പ്രസ്, വെസ്റ്റ് കോസ്റ്റ് എക്പ്രസ്, കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ് എന്നീ വണ്ടികളാണ് റദ്ദാക്കിയത്.
ഹെല്പ് ലൈന്‍ നമ്പറുകള്‍: 08022876288; 08022203269; 08022876410; 08022156190
പ്രതികരിക്കാൻ ഇവിടെ എഴുതുക: