സുബ്രത റോയ്‌ സെബി മുമ്പാകെ ഹാജരായി

Wednesday 10 April 2013 9:31 pm IST

മുംബൈ: സഹാറ ഗ്രൂപ്പ്‌ മേധാവി സുബ്രത റോയിയും മൂന്ന്‌ മുതിര്‍ന്ന എക്സിക്യൂട്ടീവ്‌ ഉദ്യോഗസ്ഥരും സെബി മുമ്പാകെ ഹാജരായി. 24,000 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്നും അനധികൃതമായി സമാഹരിച്ചതിന്റെ പേരില്‍ നിയമ നടപടി നേരിടുകയാണ്‌ സഹാറ ഗ്രൂപ്പ്‌.
സെബി മുമ്പാകെ ഹാജരാകണം എന്ന്‌ ആവശ്യപ്പെട്ട്‌ ഗ്രൂപ്പ്‌ മേധാവികള്‍ക്ക്‌ സമന്‍സ്‌ അയച്ചിരുന്നു. അശോക്‌ റോയ്‌ ചൗധരി, രവി ശങ്കര്‍ ഡൂബെ, വന്ദന ഭാര്‍ഗവ എന്നിവര്‍ക്കൊപ്പമാണ്‌ റോയ്‌ സെബിയുടെ മുഴുവന്‍ സമയ അംഗമായ പ്രശാന്ത്‌ ശരണ്‍ മുമ്പാകെ ഹാജരായത്‌. മാര്‍ച്ച്‌ 26 നാണ്‌ രണ്ട്‌ സഹാറ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ നാല്‌ പേര്‍ക്കും സെബി സമന്‍സ്‌ അയച്ചത്‌. വ്യക്തിഗത ആസ്തി, നിക്ഷേപം, കമ്പനിയുടെ ആസ്തി എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ സമന്‍സ്‌ അയച്ചത്‌.
മൂന്ന്‌ മാസത്തിനുള്ളില്‍ 24,000 കോടി രൂപ നിക്ഷേപകര്‍ക്ക്‌ തിരിച്ചുനല്‍കണമെന്നാണ്‌ സഹാറ സ്ഥാപനങ്ങളായ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌, സഹാറ ഹൗസിംഗ്‌ ഇന്‍വെസ്റ്റ്മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ എന്നീ കമ്പനികള്‍ക്ക്‌ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.