തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 14ന് കൊടിയേറും

Wednesday 10 April 2013 11:31 pm IST

കോട്ടയം: തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 14ന് കോടിയേറുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ 9ന് തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി മയ നാരായണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തിമാരായ ഇടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും പെരിഞ്ഞേരി മന ജയരാജന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ കൊടിയേറും. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ക്ക് സ്വീകരണം നല്‍കും. വൈകിട്ട് 5ന് ആനയോട്ടം. രാത്രി 9ന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കരണം, 15ന് വൈകിട്ട് 9ന് വിഷു വിളക്ക്, 7ന് നൃത്തനൃത്യങ്ങള്‍, രാത്രി 11.30ന് ഗാനമേള, 16ന് വൈകിട്ട് 9ന് കഥകളി, 17ന് വൈകിട്ട് 9ന് വിളക്ക്, 9.30ന് കഥകളി, 18ന് വൈകിട്ട് 9.30ന് വലിയവിളക്ക്, 19ന് രാവിലെ 8.30ന് മാതൃക്കയില്‍ ദര്‍ശനം, 11.30ന് പുറപ്പാട് സദ്യ, വൈകിട്ട് 8ന് വേലകളി, 9.30ന് അഞ്ചാം പുറപ്പാട്, സംഗീതസദസ്, 12.30ന് വിളക്ക്, തുടര്‍ന്ന് നൃത്തനാടകം, 20ന് വൈകിട്ട് 8ന് സംഗീതസദസ്, 11ന് നാടകം, 11.30ന് വിളക്ക്, 21ന് വൈകിട്ട് 9ന് കിഴക്കോട്ട് പുറപ്പാട്, 9.30ന് ഡാന്‍സ്, 11ന് വിളക്ക്, 22ന് രാവിലെ 9ന് സംഗീതസദസ്സ്, മാതൃക്കയില്‍ ദര്‍ശനം, വൈകിട്ട് 9ന് തെക്കോട്ട് പുറപ്പാട്, 12.30ന് പള്ളിനായാട്ട്, 1ന് ആനയോട്ടം, 23ന് 5ന് ആനയിരുത്തിപ്പൂജ, വൈകിട്ട് 10ന് ആറാട്ട്, 10.30ന് വലിയകാണിക്ക, മെഗാ കോമഡി ഷോ എന്നിവയാണ് പ്രധാന പരിപാടികള്‍. പത്രസമ്മേളനത്തില്‍ ഉപദേശകസമിതിക്കുവേണ്ടി സിസിഷിബു ചെറുവീട്ടില്‍, അനൂഷ് എം.സോമന്‍, മാടപ്പള്ളില്‍, സജീഷ് പറത്താനം, സുദര്‍ശനകുമാര്‍ ആലുങ്കല്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ ആര്‍.പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.